വരാൻ പോകുന്ന പ്രതിസന്ധികൾ മുൻകൂട്ടി മനസ്സിലാക്കി, അവയിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗം ഉണ്ടെങ്കിലോ..! ഇന്ന് നമ്മൾ ജീവിക്കുന്ന 3rd ഡൈമൻഷനിൽ നിന്ന് കാണാൻ പറ്റാത്ത പല പ്രതിസന്ധികളും, അല്പം ഉയരത്തിൽ നിന്ന് 14th ഡൈമൻഷനിൽ നിന്നു നോക്കിയാൽ കാണാൻ സാധിക്കും. ശാരീരിക, മാനസിക, സാമ്പത്തിക, ദാമ്പത്യമെന്നിങ്ങനെ എല്ലായിടത്തും ഉള്ള പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം.
“ശരിയായ മനോഭാവം” ഉള്ള ആർക്കും ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി ലോകത്തെവിടെ നിന്നും ജാതി മത വർഗ്ഗ ഭേതമന്ന്യേ ആർക്കും ഈ മാർഗ്ഗം പരിശീലിക്കാം. പ്രപഞ്ചവുമായുള്ള ബന്ധം പുനഃസ്ഥാപിച്ച്, പ്രപഞ്ച നിയമങ്ങൾ അനുസരിച്ച് ജീവിതം നയിക്കാൻ തയ്യാറാണോ? ആത്മജ്ഞാനിയായ ഒരു ഗുരുവിലൂടെ ഇതെല്ലം പരിശീലിക്കാം
ഒരു ജന്മം മുഴുവൻ നമ്മൾ നമ്മളിലേക്ക് ഇറങ്ങി ചെന്നാലും നമുക്ക് നമ്മളെ മനസ്സിലാക്കാൻ സാധ്യമല്ല. അങ്ങിനെ ഇരിക്കേ കണ്ടതിനും കേട്ടതിനും പരാതീകൾ മാത്രം... ലക്ഷ്യം അറിയാതെ എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്, ജീവിതലക്ഷ്യം എന്തെന്ന് തിരിച്ചറിഞ്ഞ് അതെല്ലാം പൂർത്തിയാക്കി സന്തോഷമായി ജീവിച്ച് സമാധി ആകുന്നത്. ഭൗതിക തലത്തിൽ നിന്നുകൊണ്ട് ആത്മീയ അനുഭൂതി അറിയുവാൻ നമുക്കൊന്ന് ശ്രമിച്ച് നോക്കാം.
വെളിയിൽ തേടുന്നതിന് ഭക്തിയാണ്. ഭക്തിയുടെ നിസ്വാർത്ഥ തലമാണ് ആത്മീയത. അവനവന്റെ ഉള്ളിലാണ് ആത്മീയത കൊണ്ടുള്ള പരിവർത്തനം സംഭവിക്കേണ്ടത്. ചരിത്രവും, ആചാരങ്ങളും ഭക്തിയുടെ ഭാവങ്ങൾ ആണെങ്കിൽ, ദർശ്ശനങ്ങൾ ആത്മീയതയുടെ മാത്രം ഭാവങ്ങളാണ്. "സ്വാർത്ഥനു ഭക്തിയും, നിസ്വാർത്ഥനു ആത്മീയതയും" എല്ലാ ദുഖങ്ങൾക്കും കാരണം ദുരാഗ്രഹങ്ങളാണ്...ആത്മീയത ഉള്ളിടത്ത് സന്തോഷവും സുഖവും ഉണ്ടാകും